ഒരേ നായകൻ, രണ്ടു സിനിമ; ബാലയുടെ 'വർമ' ഒടിടി റീലീസ് !

WebDunia Sun Oct 04 2020

ബാല സംവിധാനം ചെയ്ത 'വർമ' ഒടിടി റിലീസിനൊരുങ്ങുന്നു. ധ്രുവ് വിക്രം നായകനായി എത്തുന്ന ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്ക് ആണ്. സിംപ്ലി സൗത്തിലൂടെ ഒക്ടോബർ ആറിന് 'വർമ' റിലീസ് ചെയ്യും. 

 

അതേസമയം ആദിത്യ വർമയെന്ന പേരിൽ അർജുൻ റെഡിയുടെ തമിഴ് റിമേക്ക് ചിത്രീകരിക്കുകയും 2019 നവംബറിൽ ചിത്രം പുറത്തിറക്കുകയും ചെയ്തിരുന്നു. ആ സിനിമയിലും ധ്രുവ് വിക്രം തന്നെയായിരുന്നു നായകന്‍. എന്നാല്‍ ആദിത്യവര്‍മ പരാജയപ്പെട്ടു.

 

ബാല സംവിധാനം ചെയ്‌ത് പൂര്‍ത്തിയായ 'വർമ' നിർമാതാക്കളുമായുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഉപേക്ഷിച്ച ശേഷം ആദ്യം മുതല്‍ വേറൊരു സിനിമയുണ്ടാക്കുകയായിരുന്നു. എന്നാല്‍ ബാലയുടെ ‘വര്‍മ’ എങ്ങനെയുണ്ടാകുമെന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ മാനിച്ചാണ് ഇപ്പോള്‍ വ്വാറ്മ്മാ ഓടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്.

 

മേഘ്ന ചൗധരിയാണ്  ഈ ചിത്രത്തിൽ നായികയായെത്തുന്നത്. ഒരേ നായകനെ വച്ച് രണ്ട് സംവിധായകർ ചെയ്ത ഒരേ സിനിമയുടെ ഒരേ ഭാഷയിലെ റീമേക്ക് എന്ന അപൂർവ്വ നേട്ടമാണ് ഈ ചിത്രത്തിനുള്ളത്.

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
view source

Join largest social writing community;
Start writing to earn Fame & Money