ആര്‍ മാധവന്‍ ശ്രദ്ധ ശ്രീനാഥ് ചിത്രം “മാര”യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

Malayalam express Wed Sep 23 2020

ധിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ചിത്രമാണ് മാര. ചിത്രത്തില്‍ ആര്‍. മാധവന്‍, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി (2015) എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. ശിവദയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

ജിബ്രാന്‍ സംഗീതം നല്‍കിയ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. പ്രമോദ് ഫിലിംസിന്റെ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ തിരക്കഥ നീലന്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ‘അമ്മ ആയതിന് ശേഷം ശിവദാ അഭിനയിച്ച ചിത്രം കൂടിയാണിത്. പാര്‍വതി തിരുവോതുവിനെ യഥാര്‍ത്ഥ പതിപ്പില്‍ നിന്ന് നിലനിര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നു. വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ അല്ലെങ്കില്‍ സിദ്ധാര്‍ത്ഥ് എന്നിവരില്‍ ആരെങ്കിലുമായിരുന്നു ആദ്യം നായകനായി ഉദേശിച്ചത്. പിന്നീട് ഏപ്രില്‍ 2016-ല്‍, ആര്‍. മാധവന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒപ്പുവച്ചു.

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
view source

Join largest social writing community;
Start writing to earn Fame & Money