അർധ ന​ഗ്ന ചിത്രങ്ങൾ പങ്കുവച്ച് നേടിയത് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരെ, ഹണിമൂൺ തീരും മുൻപേ ഭർത്താവ് ക്രൂരമായ ലൈംഗിക പീഡനമെന്ന് വിവാദ നായിക പൂനം പാണ്ഡേ; നടിയുടെ പരാതിയിൽ അഴിക്കുള്ളിലായി ഭർത്താവ്

East Coast Daily Wed Sep 23 2020

മുംബൈ; വിവാഹം നടന്നത് രണ്ടാഴ്ച്ച മുൻപെന്ന് പൂനം ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ അറിയിച്ചിരുന്നു, എന്നാൽ മധുവിധു മാറും മുൻപേ ലൈംഗിക പീഡനത്തിന്റെ പേരില്‍ നടി പൂനം പാണ്ഡെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെ അറസ്റ്റില്‍. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി പോലീസില്‍ പരാതി കൊടുത്തിരിക്കുന്നത്.

വിവാദ നായിക പൂനത്തിന്റെ പരാതിയില്‍ നടപടിയെടുത്ത പോലീസ്, സാമിനെ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയെന്നും പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ്, വിവാഹിതരായെന്ന് പ്രഖ്യാപിച്ച്‌ സാമും പൂനവും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച്‌ താമസിക്കുകയുമായിരുന്നു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറയ ചടങ്ങായിരുന്നു വിവാഹമെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലാണ് പൂനമിപ്പോള്‍. അവിടെ വച്ചായിരുന്നു സംഭവം അരങ്ങേറിയതെന്ന് പൂനം പറയുന്നു. നടിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും സാമിനെ പിടികൂടുകയുമായിരുന്നു.

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
view source

Join largest social writing community;
Start writing to earn Fame & Money