ലയണൽ ആൻഡ്രസ് മെസ്സി കുച്ചിട്ടിനി - അർജൻ്റീനയുടെ മിശിഹ

Zealous creation Mon Oct 12 2020

ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഫുട്ബോൾ കളിക്കുന്നവരേേറെയാണ്. എന്നാൽ ചെറുപ്രായത്തിൽ തന്നെ കാൽ പന്ത് കൊണ്ട് വിസ്മയം തീർക്കുന്നവർ കുറവാണ്. അതിൽ പെട്ട ഒരാളാണ് ലയണൽ മെസ്സി. അർജൻ്റീനയുടെ മിശിഹ എന്നറിയപ്പെടുന്ന താരം കാലം വരുത്തിയ ദുരിതങ്ങൾ അതിജീവിച്ച വ്യക്തിത്വമാണ്. അർജൻ്റീനയുടെ തന്നെ ഇതിഹാസ താരങ്ങളിൽ ഒരാളായ ഡിയാഗോ മറഡോണയുടെ പിൻഗാമി എന്നും വിശേഷിപ്പിക്കപ്പെട്ട ഏക ഫുട്ബോളർ കൂടിയാണ് ലയണൽ മെസ്സി.

credit: third party image reference

1987 ജൂൺ 24 ന് സ്റ്റീൽ ഫാക്ടറി തൊഴിലാളിയായിരുന്ന ജോർജ് ഹൊറാസിയോ മെസ്സി (George Horacio Messi) യുടെയും തൂപ്പുകാരിയായിരുന്ന സെലീന മരിയ കുച്ചിട്ടിനി (celina Maria cuccittini) യുടെയും മകനായി അർജൻറീന യിലെ പ്രാദേശിക നഗരമായ റൊസാരിയോ എന്ന സ്ഥലത്തായിരുന്നു ലയണൽ മെസ്സിയുടെ ജനനം. ഇറ്റലിയിലെ ആൻകോണ (Ancona) എന്ന നഗരത്തിൽ നിന്നും 1853 കുടിയേറി പ്പാർത്തതാണ് മെസ്സിയുടെ പൂർവികനായ എയ്ഞ്ചലോ മെസ്സി (Angelo Messi). മെസ്സിയുടെ കുടുംബത്തിൽ രണ്ടു സഹോദരനും ഒരു സഹോദരിയുമാണ് ഉള്ളത്. റോഡ്രിഗോ മെസ്സി (Rodrigo Messi) മാറ്റിയാസ് മെസ്സി (Matias Messi) എന്നിവർ മെസ്സിയുടെ ജേഷ്ഠന്മാരും മരിയ സോൾ മെസ്സി (Maria Sol Messi) ഏക സഹോദരിയുമാണ്. അഞ്ചാം വയസ്സിൽ പിതാവ് പരിശീലിപ്പിച്ചിരുന്ന പ്രാദേശിക ക്ലബ്ബായ ഗ്രാൻഡോളിൽ ചേർന്ന് കളിക്കാൻ തുടങ്ങി. 1995 പ്രാദേശിക നഗരമായ റൊസാരിയോയിലെ ക്ലബ്ബായ ന്യൂ വെൽസ് സ്കൂൾ ബോയ്സിൽ ചേർന്നു.

credit: third party image reference

പതിനൊന്നാം വയസ്സിലാണ് തൻറെ വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണിൻ്റെ കുറവ് ലയണൽ മെസ്സി തിരിച്ചറിയപ്പെട്ടത്. അർജൻറീനയിലെ ഒരു ക്ലബ്ബായ വിവർപ്ലേറ്റിന് മെസ്സിയുടെ കഴിവിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ മാസംതോറും 900 ഡോളർ ചിലവാക്കി അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. എന്നാൽ ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന കാർലസ് റിക്സാച്ചിന് (Carles Rexach) അദ്ദേഹത്തിൻറെ കഴിവിനെ പറ്റി വലിയ ബോധവാനായിരുന്നു. മെസ്സിയുടെ ബന്ധുക്കൾ സ്പെയിനിലെ കാറ്റലോണിയയിലെ ലൈഡയിൽ ഉണ്ടായിരുന്നു. മെസ്സിയുടെ കളി നിരീക്ഷിച്ചശേഷം ബാഴ്സലോണ അദ്ദേഹവുമായി കരാറിലേർപ്പെട്ടു. അദേഹം സ്പെയ്നിലേക്ക് മാറി താമസിക്കുകയാണെങ്കിൽ ചികിത്സയ്ക്ക് ആവശ്യമായ പണം ക്ലബ് ഏറ്റെടുത്തു കൊള്ളാം എന്ന് അവർ പറഞ്ഞു. ഇതനുസരിച്ച് അദ്ദേഹത്തിൻ്റെ കുടുംബം യൂറോപ്പിലേക്ക് മാറി താമസിച്ചു. മെസ്സി ബാഴ്സലോണ യൂത്ത് ടീമിൽ കളിച്ച് തുടങ്ങുകയും ചെയ്തു. പതിനാറാം വയസ്സിൽ 2003 നവംബർ 13 ന് പോർട്ടോയുമായുള്ള സൗഹൃദ മത്സരത്തിലൂടെ മെസ്സി തൻറെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു. 2004 ഒക്ടോബർ 16 ന് അദ്ദേഹത്തിൻറെ പതിനേഴാം വയസ്സിൽ മെസ്സി തൻ്റെ ആദ്യ ലീഗ് മത്സരവും കളിച്ചു. എസ്പാനിയോണിനെതിരെയായിരുന്നു ആ തകർപ്പൻ മത്സരം. ആ മത്സരതോടുകൂടി ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തിയും ലാ ലീഗക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ലയണൽ മെസ്സി മാറി. 2004 ജൂണിൽ പരാഗ്വായ്ക്ക് എതിരെയുള്ള ഒരു അണ്ടർ 20 സൗഹൃദ മത്സരത്തിലൂടെയാണ് അർജൻറീന നാഷണൽ ടീമിന് വേണ്ടി ലയണൽ മെസ്സി തൻ്റെ അരങ്ങേറ്റം കുറിക്കുന്നത്. 2005 ലെ ഫിഫ വേൾഡ് ചാമ്പ്യൻഷിപ്പിൽ മെസ്സിയായിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ഫൈനലിൽ നേടിയ രണ്ടു ഗോളുകൾ അടക്കം ആറു ഗോളുകളാണ് ആ ചാമ്പ്യൻ ഷിപ്പിൻ മെസ്സിയുടെ ആകെ സമ്പാദ്യം. അതിനുശേഷം അർജൻറീന ടീമിൻറെ സ്ഥിരം അംഗമാവുകയും ഇതോടൊപ്പം ഫിഫ വേൾഡ് കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജൻറീന താരവുമായി ലയണൽ മെസ്സി മാറി. പ്രകൽഭ കോച്ചാചായിരുന്ന ഫ്രാങ്ക് റിച്ച്ക്കാർഡ് (Frank Richcard) ൻ്റെ കീഴിലായിരുന്നു ലയണൽ മെസ്സിയുടെ പരിശീലനം. ഇപ്പോൾ രാജ്യാന്തര മത്സരങ്ങളിൽ അർജൻറീന നാഷണൽ ഫുട്ബോൾ ടീമിലും ക്ലബ്ബ് മത്സരങ്ങളിൽ FC ബാഴ്സലോണയിലും ക്യാപ്റ്റനായി പത്താം നമ്പർ ജേഴ്സിയിൽ തൻറെ കരിയർ തുടരുന്നു.

credit: third party image reference

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
Powered by WeMedia

Join largest social writing community;
Start writing to earn Fame & Money