അധാര്‍മ്മികവും അപമര്യാദയുമായ ഉള്ളടക്കങ്ങള്‍; ടിക് ടോക് പാകിസ്താനിലും നിരോധിച്ചു

E Vartha Fri Oct 09 2020

ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് പാകിസ്താനിലും നിരോധിച്ചു. ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ കമ്പനിക്ക് സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ചൈനീസ് ആപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ ആപ്പില്‍ വരുന്ന വീഡിയോകള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ വരുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വീഡിയോകളില്‍ അധാര്‍മ്മികവും അപമര്യാദയുമായ നിരവധി ഉള്ളടക്കമാണ് ടിക് ടോക്കില്‍ വരുന്നതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. പാകിസ്താന്റെ തീരുമാനം എന്തായാലും ചൈനീസ് ആപ്പിന് കനത്ത തിരിച്ചടിയാണ്.

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
view source

Join largest social writing community;
Start writing to earn Fame & Money