കണ്‍സെപ്റ്റ് കൊള്ളാം, ആരാണ് ആ ട്രോള്‍ ഇട്ടതെങ്കിലും ആ ട്രോളന് ഒരു ഹായ്; വാസു അണ്ണൻ ട്രോളുകളിൽ സന്തോഷം പ്രകടിപ്പിച്ച് സായ് കുമാർ

East Coast Daily Fri Sep 18 2020

ദശമൂലം ദാമുവിന് ശേഷം സോഷ്യൽ മീഡിയ കയ്യടക്കിയത് വാസു അണ്ണനായിരുന്നു, ‘വാസു അണ്ണന്‍’ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ട്രോളുകള്‍ക്ക് പ്രതികരണവുമായി മന്യ രംഗത്തെത്തിയിരുന്നു. തന്റെ ഫോണിലും ഇപ്പോള്‍ കൂടുതലായി വരുന്നത് വാസു അണ്ണന്‍ ട്രോളുകളാണ് എന്നാണ് സായ് കുമാര്‍ പറയുന്നു.

ഈ ഒരു കണ്‍സെപ്റ്റ് കൊള്ളാം, ആരാണ് ആ ട്രോള്‍ ഇട്ടതെങ്കിലും ആ ട്രോളന് ഒരു ഹായ്. ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്, ഫോണിലൊക്കെ കൂടുതലും ഈ ട്രോളുകളാണ് വരുന്നത്. ഇങ്ങനെയൊരു ആളെ കൊണ്ട് ഇങ്ങനെയൊരു പെണ്ണിനെ കല്യാണം കഴിപ്പിക്കുക. അവര്‍ക്ക് കുട്ടികളുണ്ടാവുക എന്നത് ഒരു വ്യത്യസ്തമായ സംഭവമാണ് എന്നും നടൻ വ്യക്തമാക്കി.

 

എന്നാൽ അടുത്തിടെ ട്രോളും മന്യയുടെ പ്രതികരണവും വിവാദമായതോടെ തനിക്ക് മലയാളം വായിക്കാന്‍ അറിയില്ല, അതിനാല്‍ മനസിലായില്ല എന്നും മന്യ പറഞ്ഞ് രം​ഗത്തെത്തിയിരുന്നു.

 

 

 

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
view source

Join largest social writing community;
Start writing to earn Fame & Money