ഭക്ഷണപ്രേമികളായ ആളുകള്‍ പോലും നെറ്റിചുളിച്ചു, 2020ലെ മോശം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയാണ്

Real News Kerala Fri Oct 09 2020

ഭക്ഷണപ്രേമികളായ ആളുകള്‍ പോലും നെറ്റിചുളിച്ച ചില വിഭവങ്ങളാണ് 2020 ലെ മോശം ഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ചോക്കലേറ്റ് ഫ്രൈഡ് ചിക്കന്‍ മുതല്‍ രസഗുള ബിരിയാണി വരെ അതില്‍ പെടും. ഈ വര്‍ഷത്തെ ഏറ്റവും മോശം ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില വിഭവങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

സാമൂഹ്യമാധ്യമങ്ങളിലെ ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം വിഭവങ്ങള്‍ ഏതാണെന്ന് ആളുകള്‍ കണ്ടെത്തുന്നത്. ദാല്‍ മക്കാനി ക്യാപിച്ചീനോ, മസാല ചായ് ഐസ്‌ക്രീം, ഷുഗര്‍ ലേയ്‌സ്ഡ് പറാത്ത, ചോക്കലേറ്റ് സമൂസ പാവ് എന്നിവയും മോശം വിഭവങ്ങളില്‍ പെടും.

‘പ്രതി പൂവന്‍കോഴി’ക്ക് അന്യഭാഷ റീമേക്കുകള്‍ ഒരുങ്ങുന്നു; ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

2019ലെ മോശം വിഭവങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത് പാലും റോസാപൂ ഇതളും ഇട്ട മധുരമുള്ള മാഗിയും കുര്‍കുറേയിട്ട മില്‍ക്ക് ഷെയ്ക്കും ചോക്കോ ചെറി ദോശയുമെല്ലാമായിരുന്നു. 2019ലേതിനേക്കാള്‍ മോശം വിഭവങ്ങളാണ് 2020 ല്‍ വന്നിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.

ചോക്കലേറ്റ് സമൂസ പാവ് ഉണ്ടാക്കുന്ന ഒരാളുടെ വീഡിയോ ഫുഡ് ബ്ലോഗറായ ആഷിഷ് ശ്രീവാസ്തവയാണ് സെപ്റ്റംബറില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രണ്ട് പീസ് ബ്രെഡിനിടയില്‍ ചോക്കലേറ്റ് സിറപ്പൊഴിച്ച് അതിനു മുകളില്‍ സമൂസ വെച്ചാണ് ചോക്കലേറ്റ് സമൂസ പാവ് ഉണ്ടാക്കിയത്. അന്ന് വീഡിയോയ്ക്ക് താഴെ ചിന്തിക്കാന്‍ പോലും കഴിയാത്ത ഭക്ഷണം എന്ന കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
view source

Join largest social writing community;
Start writing to earn Fame & Money